ഇടമലയാർ, അറാക്കപ്പ് എന്നത് ചെങ്കുത്തായ ഒരു മലയാണ് ഏകദേശം നാല് കിലോമീറ്ററോളം കാടും കല്ലുകളും താണ്ടിയാണ് അവരുടെ വാസസ്ഥലത്ത് എത്തുന്നത് പ്രകൃതിദുരന്തം ഭയന്ന് കഴിഞ്ഞ് കൂടുന്ന അരപ്പട്ടിണിക്കാരായ ഈ ആദിവാസികൾ പുനരധിവാസത്തിനായി 2018 മുതൽ ഭരണകൂടങ്ങളെ സമീപിക്കുകയാണ് പക്ഷെ കേരള മോഡൽ വികസന ബാനറിൽ ഇവർക്ക് ഇടമില്ലാത്തത് കൊണ്ടാകാം വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഭക്ഷ്യ- പാർപ്പിട സുരക്ഷാ പദ്ധതികളിലൊന്നും ഇവർ പരിഗണിക്കപ്പെട്ടില്ല. ഇവരുടെ മക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്ന് നാളിതുവരെ പുറത്താണ് എന്തിനേറെ പാഠപുസ്തകങ്ങൾ പോലും ഇന്നേവരെ ലഭിച്ചിട്ടില്ല
പ്രകൃതി ഭീഷണിമൂലം ഇക്കഴിഞ്ഞ ജൂലൈ 6ന് അവർ മലയിറങ്ങി ഇടമലയാറുള്ള വൈശാലി ഗുഹയ്ക്ക് അടുത്ത് കുടിൽ കെട്ടി താമസിക്കാൻ തുടങ്ങിയപ്പോൾ തുണ്ട റെയ്ഞ്ച് ഓഫിസർ തടയുകയും പിന്നീട് അവരെ ട്രൈബൽ ഹോസ്റ്റലിൽ കൂട്ടത്തോടെ താമസിപ്പിച്ചിരിക്കുകയുമാണ് .
വൈശാലി ഗുഹയുടെ പരിസര പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഇവരെ ഡാം പണിയുന്നതിന് വേണ്ടിയാണ് പണ്ട് ഇവിടെ നിന്ന് കുടിയൊഴിപ്പിച്ചത്
ഇതൊരു അതിജീവനസമരാണ്
വനാവകാശ നിയമപ്രകാരമുള്ള അവകാശങ്ങൾ മാത്രമാണ് അവർ ഭരണകൂടത്തോട് ചോദിക്കുന്നത്
സ്വസ്ഥമായി കിടന്നുറങ്ങാനുള്ള അവകാശം ഈ പാവങ്ങൾക്ക് നിഷേധിക്കരുത് .അവരുടെ അവകാശ സമരത്തോടൊപ്പം നമുക്കും കൈകോർക്കാം
ജയ് ഭീം