പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ അവകാശ സംരക്ഷണ നിയമം നിര്‍മ്മിക്കുക

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 17 ൽ തൊട്ടുകൂടായ്മയും അയിത്തവും നിരോധിക്കാൻ വ്യവസ്ഥ ചെയ്തിട്ടും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ ‘അയിത്തം’ എന്ന അനാചാരം അതിന്റെ വ്യവസ്ഥാപരമായ സ്വഭാവം കാരണം ഇന്ത്യയിൽ തുടർന്ന് പോന്നിരുന്നു.

ഇത് പരിഹരിക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് 1955-ൽ തൊട്ടുകൂടായ്മ കുറ്റകൃത്യങ്ങൾ നിയമം (Untouchability Offences Act 1955),പാസാക്കി, അത് 1976-ൽ ഭേദഗതിയും പേരുമാറ്റവും നടത്തി പൗരാവകാശ സംരക്ഷണ നിയമമായി (പിസിആർ)Protection of Civil Rights (PCR) Act ആയിമാറി. ഈ നിയമപ്രകാരം, മതപരവും സാമൂഹികവുമായ വൈകല്യങ്ങളുടെ ഫലമായ ‘അയിത്തം’ ശിക്ഷാർഹമാക്കി. എന്നിരുന്നാലും, നിയമപരമായ പഴുതുകൾ കാരണം, ഇന്ത്യൻ പീനൽ കോഡ് (IPC) നെ അപേക്ഷിച്ച് ശിക്ഷാനിരക്ക് കുറവായതിനാൽ, മറ്റ് സമുദായങ്ങൾ നടത്തുന്ന അക്രമങ്ങളിൽ നിന്ന് എസ്‌സി, എസ്ടി എന്നിവരെ സംരക്ഷിക്കാൻ കൂടുതൽ സമഗ്രവും കൂടുതൽ ശിക്ഷാർഹവുമായ ഒരു നിയമം ആവശ്യമായി വന്നു. ഇത് SC, ST (PoA) നിയമം 1989 The Scheduled Castes and the Scheduled Tribes (Prevention of Atrocities) Act, 1989 എന്ന നിയമം നിർമ്മിക്കാൻ പാർലമെന്റിനെ പ്രേരിപ്പിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പഴും പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തുടരുന്നുണ്ടെങ്കിലും ,പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം തടയാൻ പ്രേരിപ്പിക്കുന്നതിനും ,പട്ടിക വിഭാഗക്കാരെ മനുഷ്യരായി പരിഗണിക്കണമെന്ന ഒന്നാം തലമുറ ആവശ്യം നിറവേറ്റുന്നതിനും 1955 ല്‍ പാസാക്കിയ (Untouchability Offences Act )ഉം 1976 ല്‍ പാസാക്കിയ Protection of Civil Rights (PCR) Act ഉം 1989 ല്‍ പാസാക്കിയ The Scheduled Castes and the Scheduled Tribes (Prevention of Atrocities) Act, 1989 ഉം ഒരു പരിധി വരെ സഹായിച്ചു.

എന്നാൽ പട്ടിക വിഭാഗക്കാരുടെ രണ്ടാം തലമുറ പ്രശ്നമായ വിദ്യാഭ്യാസം തൊഴില്‍ സാമ്പത്തിക ഉന്നമനം , എന്നിവ ഉറപ്പു വരുത്തുന്നതിനും ഈ മേഖലയിലെല്ലാം സംവരണം നടപ്പിലാക്കുന്നതിനും ഭരണ ഘടനയില്‍ ആര്‍ട്ടിക്കിള്‍ 15(4),16(4),16(4എ) ,46,335 എന്നീ വകുപ്പുകള്‍ ഉണ്ടെങ്കിലും ഇവ നടപ്പിലാക്കുന്നതിന് പാര്‍ലമെന്റോ ,കേരള സര്‍ക്കാരോ യാതൊരു നിയമവും നാളിതുവരെ പാസാക്കിയിട്ടില്ല. പട്ടിക വിഭാഗക്ഷേമം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും പട്ടിക വിഭാഗക്കാരുടെ ക്ഷേമത്തിനായി നിയമ നിര്‍മ്മാണം നടത്താം.

ഭരണ ഘടനയില്‍ ആര്‍ട്ടിക്കിള്‍ 46 ഉള്‍പ്പെടുത്തിയതു തന്നെ പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസം തൊഴില്‍,സാമ്പത്തിക ഉന്നമനം എന്നിവയ്ക്കായി സ്റ്റേറ്റ് നിയമം നിര്‍മ്മാണം നടത്തണം എന്ന ഉദ്യേശത്തോടുകൂടിയാണ്.

കര്‍ണ്ണാടകയിലും ,തമിഴ് നാട്ടിലും പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസം തൊഴില്‍ എന്നിവയില്‍ സംവരണം ഉറപ്പാക്കുന്നതിനായി പ്രത്യേകം നിയമങ്ങള്‍ നിര്‍മ്മിക്കുകയും , സുപ്രീംകോടതി ഈ നിയമങ്ങള്‍ ഭരണ ഘടനാപരമാണെന്ന് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ പട്ടിക വിഭാഗക്കാരുടെ ക്ഷേമത്തിനായി ബഡ്ജറ്റിലും കിഫ്ബി മോഡല്‍ പ്രോജക്ടുകളിലും കൃത്യമായി നിശ്ചിത ശതമാനം തുക വകയിരുത്തിയിരുത്തുന്നതിനും ആ തുക ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമംനിര്‍മ്മാണം ആവശ്യമാണ്.

പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പിലും , വകുപ്പിന് കീഴിലെ പാലക്കാട് മെഡിക്കല്‍ കോളേജ് , മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്ക്കൂളുകള്‍, ഐറ്റി ഐ കള്‍ മറ്റ് അനുബന്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 50 %ത്തില്‍ കുറയാതെയുള്ള പട്ടിക ജാതി പട്ടിക വര്‍ഗ സംവരണം ഉറപ്പുവരുത്തുന്നതിനും വഖഫ് ബോര്‍ഡ് മോഡലില്‍ നിയമം ആവശ്യമാണ്.

പട്ടിക വിഭാഗക്കാരുടെ ക്ഷേമത്തിനായുള്ള ആര്‍ട്ടിക്കിള്‍ 46ന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതിനും അതനുസരിച്ച് നിയമ നിര്‍മ്മാണം നടത്തുന്നതിനും നാളിതുവരെ നമ്മെ ഭരിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.

ആയതിനാല്‍ പട്ടിക വിഭാഗക്കാരുടെ ഒന്നാം തലമുറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 1995 ലും 1976 ലും 1989 ലും കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയ മാതൃകയില്‍ പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസ ,തൊഴില്‍ സംവരണം. സാമ്പത്തിക ഉന്നമനം തുടങ്ങിയ രണ്ടാം തലമുറ പ്രശ്നങ്ങളും മൂന്നാം തലമുറ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ അവകാശ സംരക്ഷണ നിയമം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കടലാസിൽ മാത്രം ഒതുങ്ങുന്ന ഒരു ഭരണഘടനയ്ക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലാ എന്നതിന്റെ പ്രകടമായ ഉദാഹരണമാണ് ഫ്രാൻസ്… ഇതിനോടകം അഞ്ച് തവണയാണ് അവർ ഭരണഘടന ഉണ്ടാക്കിയത് ഒടുവിലത്തെ ഭരണഘടനയും രാജ്യത്തിന് സുസ്ഥിരമായ കെട്ടുറുപ്പ് നല്കുമെന്ന് ആ രാജ്യത്തിന് വിശ്വാസമില്ല

അമേരിക്കൻ മൗലികാവകാശങ്ങളുടെ മേൽ വ്യക്തിസ്വാതന്ത്യവും സാമൂഹിക നിയന്ത്രങ്ങളും തമ്മിൽ എക്കാലത്തും കടുത്ത നിയമ വ്യവഹാരങ്ങൾ കൊണ്ട് ആ രാജ്യം പൊറുതി മുട്ടിയിരിക്കുന്നത് നിത്യ വാർത്തകളാണ്.

മതശാസനകളിൽ അയവ് വരുത്തി മുന്നോട്ട് പോകുന്ന അറബ് രാജ്യങ്ങളും നമ്മുടെ മുന്നിലുണ്ട്

ഭരണഘടനയിൽ എന്തെല്ലാം തത്വങ്ങൾ ഉണ്ടെങ്കിലും സാധാരണക്കാരൻ ഉറ്റുനോക്കുന്ന സാമ്പത്തിക ഭദ്രതയോ
അവനെ സംബന്ധിക്കുന്ന സുഖസൗകര്യങ്ങളോ ലഭിക്കുന്നില്ലെങ്കിൽ അഥവാ ജീവിത പ്രശ്നങ്ങൾ തകരാറിലായാൽ സ്ഥിതിഗതികൾ മാറും പലവിപ്ലവങ്ങൾക്കും അത് വഴി മാറും

ഇതെല്ലാം മുൻകാട്ടി കണ്ടിരുന്ന ഇന്ത്യൻ
ഭരണഘടന നിർമ്മാതക്കളുടെ ദീർഘവീക്ഷണത്തെയാണ് കുന്തവും കൊടചക്രവുമായി സജി ചെറിയാൻ പാർട്ടി ക്ലാസ്സുകളിൽ നിന്ന് മനസ്സിലാക്കിപ്പോന്നത്

ഒരു ഭരണ ഭരണഘടനയും പൂർണ്ണമല്ല
ഇന്ത്യൻ ഭരണഘടനയും ഈ സാമാന്യ തത്വത്തിൽ നിന്നൊഴിവാക്കുന്നില്ല ഇത് അംബേദ്ക്കറുടെ വാക്കു€aകളാണ്

ഇവിടെയാണ് ഭരണഘടനാ നിർമ്മാതാക്കളുടേയും
വിശിഷ്യാ ലോകം കണ്ടെതിൽ വെച്ച് ഏറ്റവും ദീഘദർശിയായ ഡോ: ബി ആർ അംബേദ്ക്കറെ നാം തിരിച്ചറിയേണ്ടത്

ഭരണഘടന നിർമ്മാണവേളയിൽ നാനാവിധ ആധുനിക സാമൂഹിക സമ്പ്രദായങ്ങളെ ക്രമാനുഗതമായി വളർത്തി കൊണ്ടുവരുന്നതിനും
ഭരണഘടന സ്ഥായിത്വം നിലനിർത്തി രാജ്യത്തിന്റെ പുരോഗതിയ്ക്ക് വിലങ്ങ് തടിയാകാതിരിക്കാനും കാലത്തിന്റെ സ്ഥിതിഗതികൾക്കും സാഹചര്യങ്ങൾക്കും അനുഗുണമാകുന്നതിനു എത്രമാത്രം ആഴമേറിയ ചിന്തകൾ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയാൻ പലർക്കും സാധിക്കുന്നില്ല എന്നതാണ് സത്യം

ഇന്ത്യൻ രാഷ്ട്രശരീരത്തിന്റെ ഘടന ആത്യന്തികമായി ഗ്രാമനിലവാരത്തിലുള്ള ജാതി – ജന്മി വ്യവസ്ഥയുടെ ഭാഗമായിരുന്നല്ലോ ജനാധിപത്യമെന്നത് ഇക്കൂട്ടർക്ക് പടിഞ്ഞാറൻ സിദ്ധാന്തങ്ങളാണ്, മൗലികാവകാശങ്ങളെ
അവധാനതയോടെ ഉൾക്കൊള്ളാൻ സോഷ്യലിസ്റ്റുകൾക്ക് പോലും സാധ്യമായിരുന്നില്ല ,

ഹിന്ദു ധർമ്മശാസ്ത്രങ്ങളെ
അടിസ്ഥാനപ്പെടുത്തി ഭരണഘടന രൂപകല്പന ചെയ്യാത്തതിൽ കൈയ്യൂക്ക് കൊണ്ട് പോലും കാര്യം സാധിക്കാനുള്ള കുത്സിത ശ്രമങ്ങളെ
ഒരു പക്ഷേ അംബേദ്ക്കർ മാത്രമാണ് ഒറ്റയ്ക്ക് നേരിട്ടത്

ഗാന്ധിയൻ ആദർശങ്ങൾ ഉൾക്കൊളളിക്കാത്തതിൽ നാഷണൽകോൺഗ്രസ്സുകാർ അംബേദ്കറെ ഒറ്റപ്പെടുത്തുന്നതും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്

തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്ന വികല വാദവുമായി കമ്മ്യൂണിസ്റ്റ്കാർ അക്കാലം മുതൽ അംബേദ്ക്കർക്ക് എതിരാണ്

അവർക്ക് ഒക്കെ
മഹാനായ ഭരണഘടന ശില്പി ഡോ: അംബേദ്ക്കർ തന്നെ ഇപ്രകാരം മറുപടി കൊടുത്തിട്ടുണ്ട് സജി ചെറിയാനും , മുരളിയും
സമയം പോലെ ഇതൊന്നു വായിച്ചു മനസ്സിലാക്കട്ടെ

” ഒരു ഭരണ ഘടന എത്ര നല്ലതായിരുന്നാലും അത് പ്രാവർത്തികമാക്കുന്നവർ നന്നല്ലെങ്കിൽ നിശ്ചയമായും അത് ചീത്തയായിത്തീരുമെന്നതിൽ സന്ദേഹമില്ല
ഒരു ഭരണഘടന ഏതെല്ലാം പോരായ്മകളുള്ളതായിരുന്നാലും അത് പ്രയോഗത്തിൽ കൊണ്ടുവരുന്നവർ നല്ലവരാണെങ്കിൽ അത് നന്നായിത്തീരാനും സാധ്യതയുണ്ട് ഭരണഘടനയുടെ പ്രവർത്തനം അതിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കണമെന്നില്ല. നിയമസഭ എക്സിക്യൂട്ടിവ് നീതിന്യായ വിഭാഗം തുടങ്ങിയ രാഷ്ട്രത്തിന്റെ ഘടകങ്ങൾക്ക് വ്യവസ്ഥ ചെയ്യുക മാത്രമാണ് ഭരണഘടന ചെയ്യുന്നത്. ഇവയുടെ പ്രവർത്തനത്തിനാശ്രയമായ ഘടകങ്ങൾ ജനങ്ങളും അവരുടെ അഭിലാഷങ്ങളും നയങ്ങളും നടപ്പാക്കാനുള്ള ഉപകരണങ്ങളായി അവർ ഏർപ്പെടുത്തുന്ന രാഷ്ട്രീയ കക്ഷികളാവുന്നു. ഇന്ത്യൻ ജനതയും അവരുടെ പാർട്ടികളും എങ്ങനെ പെരുമാറുമെന്ന് ആർക്ക് പറയാൻ കഴിയും..? തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനായി അവർ വ്യവസ്ഥാപിത മർഗ്ഗങ്ങൾ അംഗീകരിക്കുമോ വിപ്ലവമാർഗ്ഗങ്ങൾ സ്വീകരിക്കുമോ ….?
അവർ വിപ്ലവമാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ഭരണഘടന എത്ര നല്ലതായിരുന്നാലും അത് പരാജയപ്പെടുമെന്ന് പ്രവചിക്കാൻ വിഷമമില്ല
അതിനാൽ ജനങ്ങളും അവരുടെ പാർട്ടികളും വഹിക്കുന്ന പങ്കിനെ പരിഗണിക്കാതെ ഭരണഘടനയെ സംബന്ധിച്ച ഒരു വിധിയെഴുത്ത് വ്യർഥമാണ് “

𝑺𝒂𝒋𝒆𝒆𝒗 𝒑𝒊𝒏𝒂𝒓𝒎𝒖𝒏𝒅𝒂

bpjs kerala
bpjs kerala
Articles: 13

Leave a Reply

Your email address will not be published. Required fields are marked *